02 August 2013

നോമ്പുകാരന്റെ വിചാരം

റമദാനിന്റെ
പകല്‍ കമ്പോളങ്ങളില്‍
കൊതിയൂറുന്ന കനികളും പഴങ്ങളും
കയ്യെത്തും ദൂരത്തില്‍ .
മനസ്സ്‌ മേഞ്ഞു നിന്നത്‌
ഫിര്‍ദൌസെന്ന ജന്നത്തില്‍ .

ജഡിക മോഹങ്ങളെ   തൊട്ടുണര്‍ത്തുന്ന
സ്വരജതികളുടെ കിലുക്കം .
ജരാനരകളില്ലാത്ത സുരഭില സുന്ദര
ലോകത്തെന്‍ മനപ്പൊരുത്തം .

പുളഞ്ഞൊഴുകുന്ന നീരും നാരികളും
പടര്‍ന്നുണരുന്ന ദാഹവും മോഹവും
പിടഞ്ഞുവീണില്ലാ നീറ്റിലും ചേറ്റിലും
മധു മന്ദഹാസിനികള്‍ പാടീയുറക്കും
മലര്‍ മന്ചങ്ങളില്‍
കിനാക്കള്‍ കൊരുത്തു ഞാന്‍ .
................
പ്രബോധനം പ്രസിദ്ധീകരിച്ചത്‌