02 February 2014

ചൂലെടുക്കുന്നു...

കോടിയുടെ കുമ്പകോണം 
എന്നാര്‍ത്തട്ടഹസിച്ചു
ഒരു പക്ഷം 
രണ്ടുകോടിയുടേതോ
എന്നാക്ഷേപ സ്വരത്തില്‍ 
മറുപക്ഷം   

കനകം കടത്തിയ ചോരന്മാരെന്ന
ആരോപണം 
ഒരു ഭാഗം   
ഘനനം നടത്തിയ ശൂരന്മാരെന്ന
അവഹേളനം ​
മറു ഭാഗം 

തല കൊയ്യുന്നവര്‍ 
ഉത്തര പക്ഷം
അക്രോശിച്ചു 
കറപുരണ്ട കൈകള്‍ 
ദക്ഷിണ പക്ഷം 
തിരിച്ചാക്ഷേപിച്ചു

ആരോപണങ്ങള്‍ 
ഉയരുന്നു
പ്രത്യാരോപണങ്ങള്‍ 
നുരയുന്നു

സഹികെട്ട 
സാധാരണക്കാരന്‍   
ചൂലെടുക്കുന്നു.......