05 May 2017

ജയ ജയ ഗീതം

ജയ ജയ ഗീതം
................
പരിശുദ്ധിയുടെ തൂവെള്ളയില്‍
രക്ത സാക്ഷ്യത്തിന്റെ
ചുടു ചോര നിറം ചാര്‍ത്തിയ
പതാകയുടെ
തണലില്‍
ജലകണം എന്നര്‍ഥമുള്ളൊരു
രാജ്യം .

ജനപഥങ്ങളുടെ
പാദമുദ്രകള്‍
നെഞ്ചിലേറ്റി
പലതുള്ളി പെരുവെള്ളം
സാര്‍ഥകമാക്കിയ
സാരഥ്യം .

ഈ തുള്ളിയിലൊരു
ജലകണമായലിഞ്ഞു
ചേര്‍ന്ന നിര്‍വൃതിയില്‍
പാടുന്നു
ജയ ജയ
ജയ ഗീതം ..
..........................
അബ്‌ദുല്‍ അസീസ്‌ മഞ്ഞിയില്‍