16 May 2015

നിയോഗം 

ഫല വൃക്ഷത്തില്‍ നിന്ന്‌ പറിച്ചെടുത്തപ്പോള്‍
വിരഹവേദന തോന്നിയില്ല
ചുട്ടുപൊള്ളുന്ന സിമന്റ്‌ തറയില്‍ ചൂടേറ്റ്‌ വെന്തപ്പോള്‍
ആത്മാവിന്‌ പൊള്ളലേറ്റില്ല.
ചാക്ക്‌ കെട്ടുകള്‍ക്കുള്ളിലൊതുക്കി
ഇരുളറകളില്‍ സൂക്ഷിക്കപ്പെട്ടപ്പോള്‍
സങ്കടം വന്നില്ല.
ഒടുവില്‍
യന്ത്രപ്പല്ലുകള്‍കടിയില്‍ ചതഞ്ഞരഞ്ഞപ്പോള്‍
നൊമ്പരം അനുഭവപ്പെട്ടില്ല .
...........................................
മണ്‍ ചെരാതുകളിലെ
ഊര്‍ജ്ജമായികത്തിയെരിഞ്ഞപ്പോള്‍
‍അനുഭവേദ്യമായ അനുഭൂതിയുടെ
ആഴം അളക്കാനേ കഴിയുന്നില്ല.
..................
പ്രബോധനം പ്രസിദ്ധീകരിച്ചത്‌

0 comments:

Post a Comment

Note: Only a member of this blog may post a comment.