22 June 2016

തിന്മയോട്‌ രാജിയാകുന്നവര്‍

തിന്മയുടെ പ്രതീകങ്ങളോട്‌
കലഹിച്ചുകൊണ്ടിരുന്ന ചരിത്രമാണ്‌
നന്മയുടെ വാഹകരുടേത്‌.
നംറൂദിനെ സംപ്രീതനാക്കാന്‍ 
അബ്രഹാം ശ്രമിച്ചിട്ടില്ല
ഫിര്‍ഔനിനെ അംഗീകരിക്കാന്‍
മോശക്ക്‌ കഴിയുമായിരുന്നില്ല
പൌരോഹിത്യ പ്രമാണിമാരോട്‌
രാജിയാകാന്‍
യേശു സന്നദ്ധനായിരുന്നില്ല
അബൂജഹലിന്റെ പ്രചണ്ഡമായ
പ്രചരണങ്ങള്‍ക്ക്‌ നേരെ
ശബ്‌ദിക്കാതിരിക്കാന്‍
പ്രവാചക പ്രഭുവിന്‌
സാധ്യമായിരുന്നില്ല.

0 comments:

Post a Comment

Note: Only a member of this blog may post a comment.